തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ പ്രവർത്തനസജ്ജമാക്കി കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ‘ജെനിസിസ്ലാബ്സ് ’.
എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമാണ് ജെനിസിസ് ലാബ്സ്. കേരളത്തിലെ പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ ‘കീവാല്യൂ സോഫ്റ്റ്വേർ സിസ്റ്റംസിനായി’യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തില്‍ നേടുന്ന പ്രധാന്യമാണ് ഈ നേട്ടം കാണിക്കുന്നത്.